കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് കൊയിലാണ്ടി സ്റ്റേഷനു കിഴക്ക് ഭാഗത്തെ പുല്‍ക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനു പിന്നാലെ കൊയിലാണ്ടി അഗ്നിരക്ഷാസേന കുതിച്ചെത്തി നടപടി സ്വീകരിച്ചതിനാല്‍ പരിഭ്രാന്തി ഒഴിഞ്ഞു. ഗ്രേഡ് എഎസ്ടിഒ എം. മജീദിന്റ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഇ.എം.നിധിപ്രസാദ്, വിഷ്ണു, ഷാജു, ഹോംഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ തീയണക്കുന്നതില്‍ എര്പ്പെട്ടു.