വടകര: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയിയില് പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും നടത്തിയ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാടാകെ പ്രതിഷേധമിരമ്പി. എല്‍ഡിഎഫ് നേതൃത്വത്തില്‍ നഗരസഭ പരിധിയിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. സമര
കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെറു പ്രകടനങ്ങളായെത്തി അഭിവാദ്യമര്‍പ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികളും അരങ്ങേറി. വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു അധ്യക്ഷയായി. നഗരസഭ വൈസ് ചെയര്മാന് പി സജീവ് കുമാര്‍, കെ
ശ്രീധരന്, സി കുമാരന്, സി കെ കരീം, കെ പ്രകാശന്, ടി വി ബാലകൃഷ്ണന്, റഫീക് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. സി രാമകൃഷ്ണന് സ്വാഗതം പറഞ്ഞു.
ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയഞ്ചേരി ടൗണില്‍ സംഘടിപ്പിച്ച ജനകീയ സദസ് സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ ഉദ്ഘാടനം ചെയ്തു. കെ കെ രാജന് അധ്യക്ഷനായി. തായന ശശി, കെ പി പവിത്രന്, എന്‍ എം വിമല, സി എച്ച് ഹമീദ്, പി കെ ബാലന്, കരിം പിലാക്കി എന്നിവര്‍ സംസാരിച്ചു. വി ടി ബാലന് സ്വാഗതം പറഞ്ഞു.
മണിയൂര്‍ കുന്നത്തുകരയില്‍ ആര് ബാലറാം ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞിരാമന് അധ്യക്ഷനായി. അഭിജിത്ത് കോറോത്ത്, ശങ്കരന്, വി പി ബാലന്, കെ വി മജീദ്, പി രാജന്, കെ പി ശ്രീജിത്ത്, കെ വി സത്യന് എന്നിവര്‍ സംസാരിച്ചു. കെ പി ബാബുരാജ് സ്വാഗതം പറഞ്ഞു.
വില്ല്യാപ്പള്ളിയില്‍ നടന്ന എല്‍ഡിഎഫ് ഐക്യദാര്‍ഢ്യ സമരം ആര്‍ജെഡി സംസ്ഥാന ജന. സെക്രട്ടറി സലീം മടവൂര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ എം നാരായണന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, പി സുരേഷ് ബാബു, സമദ് നരിപ്പറ്റ, ടി മോഹന്‍ദാസ്, ആര് ബാലറാം, കെ എം ബാബു, പി കെ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. പി സി സുരേഷ് സ്വാഗതം പറഞ്ഞു.
തിരുവള്ളൂരില്‍ സിപിഐ ജില്ലാ എക്സി. അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം ടി രാജന് അധ്യക്ഷനായി. പി സി സുരേഷ്, ടി കെ രാഘവന്, വിനോദ് ചെറിയത്ത്, ടി വി സഫീറ, രാഘവന്, റഫീക് മുയിപ്പോത്ത്, കെ നാരായണന്, എന്‍ കെ അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എം സി പ്രേമചന്ദ്രന് സ്വാഗതം പറഞ്ഞു.