കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൌണ്ടന്റ് കം ഐ ടി അസിസ്റ്റന്റിനെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫെബ്രുവരി13 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ
നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04962580265 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.