വടകര: കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി- ജനകീയ പ്രക്ഷോഭ യാത്ര 11 ന് മൂന്നു മണിക്ക് വടകര കോട്ടപ്പറമ്പില്‍ എത്തിച്ചേരുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടി കൊണ്ടായിരിക്കും സമരാഗ്നി പതിനാല് ജില്ലകളിലും പര്യടനം നടത്തുക. സാധാരണജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം സമ്മാനിക്കുന്നത്. അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്നിയെന്ന് നേതാക്കള്‍ പറഞ്ഞു. കേവലം ഒരു രാഷ്ട്രീയ പ്രചരണജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കും യാത്ര കടന്നുപോകുന്നത്. രാവിലെയുള്ള സമയം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്ന ജനകീയ ചര്‍ച്ച സദസ്സുകള്‍ സംഘടിപ്പിക്കും. ഇത്തരമൊരു കൂടിക്കാഴ്ച 12 ന് രാവിലെ കോഴിക്കോട് നടക്കും.
11 ന് വടകരയില്‍ സമരാഗ്നിയെ ഒന്തം ഓവര്‍ ബ്രിഡ്ജിനു സമീപത്ത് വെച്ച് മുത്തുക്കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടുകൂടി കോട്ടപ്പറമ്പിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പരിപാടിയുടെ പ്രചരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിളംബരജാഥ വെള്ളിയാഴ്ച ടൗണില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ്വാഗതസംഘം കണ്‍വീനര്‍ കെ.ബാലനാരായണന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, സ്വാഗതസംഘം ട്രഷറര്‍ സതീശന് കുരി യാടി, കോ- ഓഡിനേറ്റര്‍ കാവില്‍ രാധാകൃഷ്ണന്, യൂത്ത് കോണ്‍ഗ്രസ് നേതാവ് നേതാവ് വി.പി.ദുല്‍ഖിഫില്‍ എന്നിവര്‍ പങ്കെടുത്തു.