പയ്യോളി: അച്ഛനേയും രണ്ട് പെൺ മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ സുമേഷ് (42), മക്കളായ ഗോപിക (15) ജ്യോതിക (12) എന്നിവരാണ് മരിച്ചത്. സുമേഷിന്റെ മൃതദേഹം തൊട്ടടുത്ത റെയിൽവെ പാളത്തിൽ
നിന്നാണ് കണ്ടെത്തിയത്. പരശുറാം എക്സ്പ്രസിന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന് വിവരം ലഭിച്ചു. മരണ വിവരം വീട്ടിൽ അറിയിക്കാൻ പോയ സമയത്താണ് കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി അച്ഛൻ ആത്മഹത്യ ചെയ്തതായാണ് വിവരം. സുമേഷിന്റെ ഭാര്യ കൊവിഡ് ബാധിച്ച് നേരത്തെ മരണമടഞ്ഞിരുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.