
കുറ്റ്യാടി: തെരഞ്ഞെടുപ്പുദിവസം നടുപ്പൊയില്‍ യുപി സ്‌കൂളിലെ പോളിങ് ബൂത്ത് കൈയേറി കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി രാഹുല്‍ ചാലിലിനെ സിപിഎം
പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി. സൂരജ് പറഞ്ഞു. സംഭവം ജനാധിപത്യത്തിന് തീരാകളങ്കമാണ്. ബൂത്ത് ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പോലീസ് തയ്യാറാവണം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളില്‍ ഒരാളെപ്പോലും പിടികൂടാത്തത് സിപിഎം-പോലീസ് ഒത്തുകളിയുടെ ഭാഗമാണെന്നു
സൂരജ് ആരോപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന രാഹുലിനെ വി.ടി. സൂരജ് സന്ദര്‍ശിച്ചു. കെ.എസ്.യു. ജില്ലാ ഉപാധ്യക്ഷനും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സുനന്ദ്, അര്‍ജുന്‍ പൂനത്ത്, ആദില്‍ മുണ്ടിയത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















