
വടകര: പ്രമുഖ സോഷ്യലിസ്റ്റും വടകര എംഎല്‍എയും ജനതാ പ്രസ്ഥാനത്തിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റും വടകര റൂറല്‍ ബാങ്ക് പ്രസിഡന്റും പ്രമുഖനായ
അഭിഭാഷകനുമായിരുന്ന എം.കെ. പ്രേംനാഥിന്റെ ചരമവാര്‍ഷികാചരണം 29ന് ആര്‍ജെഡി നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടക്കും. രാവിലെ എട്ട് ചോമ്പാലിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തും. സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് കോഴിക്കോട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വടകരയില്‍ നിന്നു 250 പേര്‍ പങ്കെടുക്കാനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പി ദാമോദരന്‍, ജില്ലാ പ്രസിഡന്റ് എം കെ ഭാസ്‌കരന്‍, പി കെ കുഞ്ഞിക്കണ്ണന്‍, എന്‍.കെഅജിത് കുമാര്‍, പി പ്രദീപ്കുമാര്‍, രാജന്‍ പറമ്പത്ത്, കൈപ്പാട്ടില്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു.
















