
വടകര: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത്, സൈന്യമാതൃശക്തി എന്നീ സംഘടനകളുടെ ഒമ്പതാം വാര്‍ഷിക സമ്മേളനം വടകര തേജസ് ഓഡിറ്റോറിയത്തില്‍ സേവാ
പരിഷത്ത് ജില്ലാ പസിഡന്റ് കെ.എം.സോമന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ പി.പി.ശശിധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രമേഷ് കുമാര്‍, താലൂക്ക് വൈസ് പ്രസിഡന്റ് രാജന്‍.ഇ.പി, താലൂക്ക് ജനറല്‍ സെക്രട്ടറി ബിജു, സൈന്യമാതൃശക്തി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബീനരവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ഉഷരാധാകൃഷ്ണന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി വനജാക്ഷി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സൈന്യ മാതൃശക്തി താലൂക്ക് പ്രസിഡന്റ് സുഗത.പി.സി സ്വാഗതവും സേവാ പരിഷത്ത് താലൂക്ക് ട്രഷറര്‍ സത്യനാഥന്‍ നന്ദിയും പറഞ്ഞു.
















