ഇരിങ്ങണ്ണൂര്‍: പെരിങ്ങത്തൂരില്‍ പട്ടാപ്പകല്‍ വീടുകളില്‍ മോഷണം. മൂന്നു പവന്‍ സ്വര്‍ണാഭരണവും ലാപ്‌ടോപ്പും കവര്‍ന്നു. മോഷ്ടാവെത്തിയത് ആഢംബര വാഹനമായ
ഥാറില്‍.
പെരിങ്ങത്തൂര്‍ സേഫ് നഗറില്‍ കല്ലാടത്തില്‍ ആയിഷ, തയ്യുള്ളതില്‍ റഫീഖ് എന്നിവരുടെ വീടുകളിലാണ് ഉച്ചക്ക് മോഷണം നടന്നത്. ആയിഷ വീടിന് പിറകുവശത്ത് പണിയെടുക്കുമ്പോഴാണ് മോഷ്ടാവ് മുന്‍വശം വഴി അകത്തു കയറി അലമാരയില്‍ സൂക്ഷിച്ച മൂന്നു പവന്റെ സ്വര്‍ണാഭരണം കവര്‍ന്നത്. ആയിഷയുടെ മകനെത്തി അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ടത് കണ്ട് ചോദിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. തുടര്‍ന്ന് സി.സി ടി വി കേന്ദ്രീകരിച്ച് നടത്തിയ
അന്വേഷണത്തിലാണ് ആഡംബര വാഹനമായ ഥാര്‍ ജീപ്പിലെത്തിയ ആളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടത്. സമാന രീതിയിലാണ് സമീപത്തെ തയ്യുള്ളതില്‍ റഫീഖിന്റെ വീട്ടില്‍ നിന്നു ലാപ്പ്‌ടോപ്പ് കവര്‍ന്നത്. റഫീഖ് പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഥാര്‍ ജീപ്പിലാണ് മോഷ്ടാവ് എത്തിയത്. ചൊക്ലി സിഐ വി. ബിജുവിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്.
















