
വടകര: ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെ നേരിടുന്ന എംയുഎംവിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ
സഹകരണത്തോടെ ഏകദിന സൗജന്യ വ്യക്തിത്വ വികസന, കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. ഗീത ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുള്‍ലത്തീഫ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ്
വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സ്കോളര്‍ഷിപ്പുകളെയും കുറിച്ച് നസീറ യൂനുസ് വിശദീകരിച്ചു.
എംഐ സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ. മുഹമ്മദ്, സെക്രട്ടറി വി. ഫൈസല്‍, ജില്ലാ കളക്ടറുടെ പ്രതിനിധികളായ സുബേഷ്, രജിലേഷ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് ടി.എ. മുഹമ്മദ് ഫാറൂഖ്, എസ്ആര്‍ജി കണ്‍വീനര്‍ കെ. ലൈല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാന
അധ്യാപകന് എന്‍.പി. അഷ്റഫ് സ്വാഗതവും ക്യാമ്പ് കോഡിനേറ്റര്‍ വി.കെ. നൗഫല്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന പരിശീലന സെഷനുകളില്‍ വ്യക്തിത്വ വികസനം, സമയ മാനേജ്മെന്റ്, നേതൃത്വ പരിശീലനം എന്നീ വിഷയങ്ങളില്‍ മുഹമ്മദ് ഫൈസല്‍ ക്ലാസെടുത്തു. കരിയര്‍ ഗൈഡന്‍സും ലക്ഷ്യ ക്രമീകരണവും എന്ന വിഷയത്തില്‍ നസീറ യൂനുസും വിദ്യാര്‍ഥികളുമായി സംവദിച്ചു.
















