
കൊയിലാണ്ടി: നഗരത്തിലെ സ്റ്റേഡിയത്തിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി പ്രതിഷേധ സംഗമം നടത്തി. ജില്ലാതലം വരെയുള്ള സ്കൂള്‍
കായികമേളയും നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്റുകളും നടത്തിവരാറുള സ്റ്റേഡിയം ഇന്ന് അധികൃതരുടെ പിടിപ്പുകേട് കാരണം കായികതാരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് എന്‍സിപി ബ്ലോക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇരുപത്തിഅഞ്ച് വര്‍ഷത്തെ പാട്ടത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നല്കിയ പഴയ കൊയിലാണ്ടി ഹൈസ്കൂള്‍ മൈതാനം ഇന്ന് കായിക താരങ്ങള്‍ക്ക് ഉപയോഗിക്കാനോ അവരുടെ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനോ സൗകര്യമില്ലാതെ നാശത്തിലേക്ക് പോവുകയാണ്. ഇവിടെ നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന പണം ഈ സ്റ്റേഡിയത്തിന്റെ നവീകരണത്തിനോ
വികസനത്തിനോ ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ആയതിനാല്‍ പാട്ട കാലാവധി കഴിഞ്ഞ സ്റ്റേഡിയം തിരികെ വാങ്ങി ചുമതല കൊയിലാണ്ടി നഗരസഭയെ ഏല്‍പ്പിക്കണം.
പ്രതിക്ഷേധ സംഗമം എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. സത്യചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരന്, സി ജയരാജ്, പി കെ ബാലകൃഷ്ണന് കിടാവ്, എ വി ബാലകൃഷ്ണന്, ഒ രാഘവന്, പി വി സജിത്ത്, പി വി വിജയന്, പി എം ബി നടേരി, ഗോപി പുറക്കാട്, മൂഴിക്കല്‍ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
















