
മണിയൂര്‍: പഞ്ചായത്ത് ഓഫീസില്‍ അസമയത്ത് അനധികൃതമായി പ്രവേശിച്ച
ജനപ്രതിനിധികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
അസമയത്ത് ഓഫീസില്‍ പ്രവേശിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിജിത്ത്
ലാല്‍ തെക്കേടത്ത്, അഹമ്മദ് സ്വാലിഹ്, പഞ്ചായത്ത് അംഗം വിഷ്ണു മുതുവീട്ടില്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് നിര്‍മാണ വിഷയത്തില്‍ ഭരണസമിതി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
കുറുന്തോടിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.
ദിവാകരന് ഉദ്ഘാടനം ചെയ്തു. സി. വിനോദന്‍ അധ്യക്ഷത വഹിച്ചു. എം.കെ. പ്രമോദ്, പാറോല്‍ ശങ്കരന് എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ബി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
കെ. പുഷ്പജ, കെ.പി. കുഞ്ഞിരാമന്, എസ്.കെ. സുനില്‍കുമാര്‍, വി.പി. ബാലന്, കെ.പി. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
















