
കൊയിലാണ്ടി: ദന്തല്‍-ഐ ക്ലിനിക്കുകളിലും ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുള്ള പോളി ക്ലിനിക്കുകളിലും ഡ്രഗ് ലൈസന്‍സും ഫാര്‍മസിസ്റ്റിന്റെ സേവനവും നിര്‍ബന്ധമാക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) കൊയിലാണ്ടി ഏരിയാ
സമ്മേളനം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ സാംസ്കാരിക നിലയത്തില്‍ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.പി.സുധീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.വി. രാഖിലയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.എം.സുരേഷ്, ജില്ലാ സിക്രട്ടറി എ.കെ. റനീഷ്, പി.കെ.രാജീവന്, പി.കെ.രജീഷ എന്നിവര്‍ സംസാരിച്ചു.
പുതിയ ഏരിയാ ഭാരവാഹികളായി രവി.കെ. നവരാഗ് (പ്രസിഡന്റ്), എ.കെ. അരുണ്‍ രാജ് (സെക്രട്ടറി), സുലിഷ സജീന്ദ്രന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















