
കക്കട്ടില്‍: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ വിജയത്തിന് ലഭിച്ച പാരിതോഷികത്തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി കൊച്ചുമിടുക്കന് നാടിന് മാതൃകയായി. വട്ടോളി
നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി സാമിന് ശൂവൈസാണ് സ്വര്‍ണ മെഡലിനൊപ്പം തനിക്ക് കിട്ടിയ കേഷ് പ്രൈസ് കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച്. സെന്ററിലെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്.
കോഴിക്കോട് നടന്ന സംസ്ഥാന കായിക മേളയില്‍ അണ്ടര്‍ 14 ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ബാഡ്മിന്റണ്‍ വിഭാഗത്തിലാണ് സാമിന് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. മികച്ച പ്രകടനത്തിന് സമ്മാനത്തുകയും മേളയിലെ ‘ബെസ്റ്റ് അത്ലറ്റ് ഓഫ് ദ ഡേ’
പുരസ്കാരവും സാമിനെ തേടിയെത്തിയിരുന്നു. ഈ തുകയാണ് സാമിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്.
കക്കട്ടിലില്‍ നടന്ന പി. അമ്മത് മാസ്റ്റര്‍ അനുസ്മരണ ചടങ്ങിനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സാമിന് തുക കൈമാറി. മുസ്ലിം ലീഗ് കുന്നുമ്മല്‍ പഞ്ചായത്ത് സെക്രട്ടറി എം.കെ. അബ്ദുള്‍ ഗഫൂറിന്റെ മകനാണ് സാമിന് ശൂവൈസ്.
(റിപ്പോര്‍ട്ട്: ഇ.ആനന്ദന്)

10% ദീപാവലി ഓഫർ നവംബർ 30 വരെ നീട്ടിയിരിക്കുന്നു
ഒരു ചികിത്സ വന്നാൽ
അതൊരിക്കലും മാറ്റിവെക്കാൻ കഴിയില്ല.
സ്വത്തുകൾ വിറ്റും
നാം അത് നിർവ്വഹിക്കും…
യാദൃശ്ചികമായി വന്നുചേരുന്ന ചികിത്സകൾ അനായാസം നിർവഹിക്കാനാണ് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കുന്നത്.
അവിചാരിതമായി വന്നുചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിച്ചു തരിക എന്നതാണ് എൻ്റെ ഉത്തരവാദിത്വം
രണ്ടാം തവണയും 2027 സാമ്പത്തിക വർഷത്തിലെ CEO ക്ലബ് മെമ്പർഷിപ്പ് ലഭിച്ച വിവരം സന്തോഷത്തോടെ പങ്കിടുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















