
തിരുവള്ളൂര്‍: കരള്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന ചാനിയംകടവ് നെല്ലിയുള്ള മലയില്‍ ഷൈമയ്ക്ക് (42) കൈത്താങ്ങായി തിരുവള്ളൂര്‍ തിരുനാദം സംഗീതസഭ.
ഷൈമയുടെ ചികിത്സാ സഹായാര്‍ത്ഥം സംഗീതസഭ സംഘടിപ്പിച്ച ‘സാന്ത്വന സംഗീത യാത്ര’യിലൂടെ സമാഹരിച്ച 58,079 രൂപ ചികിത്സാ സഹായ കമ്മിറ്റി ചെയര്മാന് കുണ്ടാറ്റില്‍ മൊയ്തുവിന് കൈമാറി. ആയഞ്ചേരിയില്‍ നിന്ന് ആരംഭിച്ച സംഗീതയാത്ര തിരുവള്ളൂരില്‍
സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ച് പണം സമാഹരിക്കുകയായിരുന്നു.
തുക കൈമാറുന്ന ചടങ്ങില്‍ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളും തിരുനാദം സംഗീതസഭ അംഗങ്ങളും പങ്കെടുത്തു. ഒരു ജീവന് രക്ഷിക്കാനുള്ള ഉദ്യമത്തില്‍ സംഗീത യാത്രയുമായി സഹകരിച്ചവര്‍ക്ക് സംഘാടകര്‍ നന്ദി അറിയിച്ചു.
















