ഡല്‍ഹി: വാട്സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങള്‍ വാട്സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം
മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വാട്സ്ആപ്പ് വെബ് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത. ഉപയോഗശേഷം നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യണം. നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റ്ക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആക്ടീവ് ആയിട്ടുള്ള വാട്ട്സ് ആപ്പ് വെബ് സെഷനുകളില്‍ നിന്ന് അക്കൌണ്ട് ഹോള്‍ഡര്‍ അറിയാതെ പ്രൈവറ്റ് മെസേജുകള്‍ സൈബര്‍ ക്രിമിനലുകള്‍ അയച്ചേക്കാമെന്നാണ് കേന്ദ്ര സൈബര്‍ സുരക്ഷാ വിഭാഗം നല്കുന്ന മുന്നറിയിപ്പ്. ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങള്‍ വാട്ട്സാപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. പൊതുവായ കംപ്യൂട്ടറുകളില്‍ വാട്ട്സ് ആപ്പ് വെബ് ഉപയോഗിച്ചാല്‍ കര്‍ശനമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നത്.
















