കൊയിലാണ്ടി: ഭരണമുന്നണിയിലെ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പറഞ്ഞൊതുക്കാന്‍ കേബിനറ്റ് പദവികള്‍ സൃഷ്ടിച്ച് ഘടകകക്ഷികളെ അവരോധിച്ച്
പൊതുഖജനാവ് കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി ആവശ്യപ്പെട്ടു. ജനാധിപത്യവും മതേതരത്വവും വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഹമ്മദ് അബ്ദുറഹിമാന് സാഹിബിനെ പോലുളള ദേശീയ നേതാക്കളുടെ സ്മരണയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിയില്‍ മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വവും സ്വാതന്ത്യസമര സേനാനികളും എന്ന വിഷയമവതരിപ്പിച്ച് അജിത് കൊളാടി സംസാരിച്ചു. സിഎസ്പി പാര്‍ലമെന്റ് ബോര്‍ഡ് ചെയര്മാന് എ.കെ.ശശീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.സുധാകരന്, ഒ.രാജന്, എം.പി.സൂര്യനാരായണന്, അനിത കന്നത്ത്, സുരേഷ് ബാബു ആലംകോട്, സി. പി.ഹമീദ്, കെ.ടി.എം.കോയ, സി.രമേശന് എന്നിവര്‍ പ്രസംഗിച്ചു.















