തൃശൂര്‍: പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം
നടത്തിയ കേസിലാണ് ശിക്ഷ. 2022 ജൂലൈ നാലിലായിരുന്നു സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തു വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള് എന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവി പിടിയിലായിരുന്നു. അപ്പീല്‍ ഒരു മാസത്തിനകം നല്കാന് കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.















