ചിങ്ങപുരം: അശരണര്‍ക്ക് സ്നേഹത്തണലൊരുക്കി ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ്. ഇവര്‍ നടപ്പിലാക്കുന്ന ‘ഒപ്പം ചേരാം’
പദ്ധതിയുടെ ഭാഗമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നന്തി ആശാ നികേതന്‍ സന്ദര്‍ശിച്ചു.
അന്തേവാസികള്‍ക്കൊപ്പം സമയം ചെലവഴിച്ച വിദ്യാര്‍ഥികള്‍, സ്ഥാപനത്തിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യസാമഗ്രികളും കൈമാറി. പ്രോഗ്രാം ഓഫീസര്‍ ഐ.വി.മഞ്ജുഷ സന്ദര്‍ശനത്തിന് നേതൃത്വം നല്കി. എന്‍എസ്എസ് ലീഡര്‍മാരായ നികേത്, പാര്‍വണ, ദേവദര്‍ശ്, അഭിരാമി എന്നിവര്‍ക്കൊപ്പം പ്ലസ് വണ്‍, പ്ലസ് ടു വളണ്ടിയര്‍മാരും പങ്കാളികളായി.















