വൈക്കിലശ്ശേരി: മലോല്‍ മുക്ക്-ഓര്‍ക്കാട്ടേരി റോഡിലെ ഇല്ലത്ത് താഴെ പാലം പൂര്‍ണമായും അടച്ചിട്ട് ആഴ്ചകളായി. ഇന്നാട്ടുകാര് അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടി സമരത്തിലേക്ക് നീങ്ങുകയാണ് സംഘടനകള്‍. 25-ാം തിയ്യതി ബുധനാഴ്ച ആര്‍ജെഡി ഇവിടെ
മനുഷ്യച്ചങ്ങല
തീര്‍ക്കും.
പിഡബ്ല്യുഡി അധികൃതര്‍ പാലം പരിശോധിച്ചതിനെ തുടര്‍ന്ന് ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഇതുവഴി പോകുന്നത് തടഞ്ഞിരുന്നു. ഓട്ടോറിക്ഷകളും ചെറു വാഹനങ്ങളും പോകുന്നതില്‍ തടസ്സമില്ലെന്നും പറഞ്ഞു. ഇത് ലംഘിച്ച് ഏതോ ചില വാഹനങ്ങള്‍ പോയതിന്റെ പ്രതികാരമെന്നോണം ഒരു നാടിനെയാകെ ഒറ്റപ്പെടുത്തുന്ന രീതിയില്‍ ഗതാഗതം പൂര്‍ണമായി തടഞ്ഞിരിക്കുകയാണെന്നാണ് ആക്ഷേപം.
ഇവിടത്തുകാര്‍ക്ക് രണ്ട് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് വേണം ഓര്‍ക്കാട്ടേരിയില്‍ എത്താന്‍. പാലത്തിന്റെ ഭിത്തികള്‍ ഒരു പാട് കാലമായി തകര്‍ച്ചയിലാണ്. അധികൃതരെ
അറിയിച്ചപ്പോള്‍ അവര്‍ വന്ന് പരിശോധിച്ച് ചെറിയ വാഹനങ്ങളും കാല് നടയാത്രയും അനുവദിച്ചതാണ്. എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയും ഗതാഗതം പൂര്‍ണമായി തടയുകയും ചെയ്തു.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രിയ ജനതാദള്‍ വൈക്കിലശ്ശേരി മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ നവംബര്‍ 25 ന് ഇവിടെ മനുഷ്യച്ചങ്ങല തീര്‍ക്കും. യോഗത്തില്‍ സി.വാസു അധ്യക്ഷത വഹിച്ചു. ഇ.പി. ദാമോദരന്‍, എന്‍.കെ.അജിത് കുമാര്‍, പി.സി.ശശീന്ദ്രന് , ഇ.ശ്രീധരന്, വി.പി മനോജന്, ഷൈജന്‍ കെ.എം, നിജേഷ് ഡി, കൊല്ലയോടി രാമചന്ദ്രന്, രാജീവന് കെ.എം, സജിത് കെ.പി എന്നിവര്‍ സംസാരിച്ചു.
















