നാദാപുരം: ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് ഉന്നത വിദ്യാഭ്യാസ മന്ത്രി
റോജി.എം.ജോണ്‍ സന്ദര്‍ശിച്ചു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കോളജിന് സ്വന്തമായി ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട്
അടുത്ത നിയമസഭാ സമ്മേളന കാലയളവില്‍ പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കോളേജ് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോളജിലെ സെന്റര്‍ ഫോര്‍ സ്കില്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കണക്റ്റ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ലാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്നാണ് നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് കാരണം വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി കോളജ് തെരഞ്ഞെടുക്കാന്‍ മടിക്കുന്ന സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായി. കോളജിലെ അടിസ്ഥാന സൗകര്യപ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പുനല്‍കി. യോഗത്തില്‍ കെ.എം.അഭിജിത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, വൈസ് പ്രസിഡന്റ് ഷീമ വള്ളില്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ ജനപ്രതിനിധികളും ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. എം.വി.രാജേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഒ.വി.അശോകന് എന്നിവരും പങ്കെടുത്തു.















