വടകര: മതേതരത്വത്തിന്റെയും ദേശീയതയുടെയും ശക്തനായ വക്താവായിരുന്ന സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ 81-ാം ചരമവാര്‍ഷിക
ദിനത്തോടനുബന്ധിച്ച് വടകരയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. താഴെഅങ്ങാടി കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷങ്ങളെ ദേശീയ കാഴ്ചപ്പാടിലേക്ക് ഉയര്‍ത്തിയ നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന് സാഹിബെന്ന് അദ്ദേഹം അനുസ്മരിച്ചു. എം.എ.പി.നാസര്‍ അധ്യക്ഷത വഹിച്ചു. വി.കെ.പ്രേമന്, പി.എസ്.രഞ്ജിത്, എന്‍.കെ.രവീന്ദ്രന്, കെ.പി.നജീബ്, സുഭിന് മടപ്പള്ളി, മീത്തല്‍ നാസര്‍, മുഹമ്മദ് പെരിങ്ങാടി, എന്‍.വി.റാഫി, ടി.കെ.അസീസ്, ടി.പി.ഉസ്മാന്, കൊല്ലോച്ചി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.















