വടകര: സിഐടിയു നേതൃത്വത്തില്‍ നടക്കുന്ന ഒക്യുപൈ ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ക്ക് സിഐടിയു വടകര ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്കി. വടകര ഏരിയയിലെ വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നായി 75 പേരാണ് ഡല്‍ഹി
സമരത്തില്‍ പങ്കെടുക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടില്‍ അധ്യക്ഷനായി. എം.നാരായണന്, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് മീന എന്നിവര്‍ സംസാരിച്ചു. വി.കെ.വിനു സ്വാഗതവും എം.പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.















