
വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കായി പരിശീലനം
സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് പരിശീലനം ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം കെ.എം. അഷ്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു നേഷ് എസ്.എന്‍. സ്വാഗതം ആശംസിച്ചു. പഞ്ചായത്തംഗം രേഷ്മ പയോളത്തില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എം.പി. എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കിടപ്പ് രോഗികളുടെ ഫലപ്രദമായ പരിചരണ രീതികളെക്കുറിച്ചും, അത്യാവശ്യ ഘട്ടങ്ങളില്‍ അറിഞ്ഞിരിക്കേണ്ട ജീവന് രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും (സിപിആര്‍/ പ്രഥമശുശ്രൂഷ) വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന് പി.വി, മേലടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് നഴ്സ് ജസ്ല സിറാജ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
















