ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ പത്താം വാർഡിൽ ബാലസഭ ശുചിത്വോത്സവം നടത്തി. കുടുംബ ആരോഗ്യ കേന്ദ്രം ജെ. എച്ച്. ഐ. എം.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർഷിനിത ചെറുവത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
അധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ ആർ.കെ. ശ്രീജ സ്വാഗതം പറഞ്ഞു. എ ഡി എസ് പ്രസിഡണ്ട് ലീന, സെക്രട്ടറി സഫിയ, വൈസ് ചെയർപെഴ്സൺ സക്കിന അംഗങ്ങളായ അനിഷ, സജിന, രജില എന്നിവർ സംസാരിച്ചു. അമ്പത് കുട്ടികൾ പങ്കെടുത്തു. കളികളും, ക്ലാസ്സും, കലാപരിപാടികളും നടത്തി. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.