വടകര: പൊലീസിനെ അക്രമിച്ച കേസില്‍ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന കൂത്താളി സ്വദേശി അനസിനെ വടകര എംഡിഎംഎ കേസില്‍ പ്രതി ചേര്‍ത്തു.
വടകര പൊലീസ് പേരാമ്പ്ര കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. കൊയിലാണ്ടി സബ് ജയിലില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കോടതി അനുമതിയോടെ ജയിലിലെത്തി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ അധ്യാപികമാരെ ഉപയോഗപെടുത്തിയത് സംബന്ധിച്ചും കൂടുതല്‍ പേരെ കണ്ണികളാക്കിയോ എന്നതിനെ കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അനസിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.















