
വടകര: മടപ്പള്ളി ഗവ.കോളജ് കാമ്പസില്‍ നിന്ന് എട്ട് പന മരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മുറിച്ചതായി പരാതി. ഇതു സംബന്ധിച്ച് കോളജ് പ്രിന്‍സിപ്പള്‍ നല്‍കിയ പരാതിയില്‍
ചോമ്പാല പോലീസ് കേസെടുത്തു. കോളജ് അതിര്‍ത്തിയിലും അതോടൊപ്പം പഞ്ചായത്ത് റോഡിനോടും ചേര്‍ന്ന സ്ഥലത്തെ മരങ്ങളാണ് സ്വകാര്യ വ്യക്തിയുടെ വീട് നിര്‍മാണ സാമഗ്രികള്‍ ഇറക്കാനായി മുറിച്ചു മാറ്റിയത്. സോഷ്യല്‍ ഫോറസ്ട്രിയുടെയോ കോളജ്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അധികൃതരുടെയോ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. സ്റ്റേഷനറികട നടത്തുന്ന സത്യന്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ചോമ്പാല പോലീസ് കേസെടുത്തത്.
















