കൊയിലാണ്ടി: കേളപ്പജിയെ കേവലം സ്വാതന്ത്ര്യ സമര പോരാളിയായി മാത്രം കാണാന്‍ കഴിയില്ലെന്നും ഒരേ സമയം സാമൂഹിക പരിഷ്‌കരണത്തിനു വേണ്ടിയും
അനാചരങ്ങള്‍ക്കെതിരായും പോരാടിയ ധീരനായ ദേശീയവാദിയായ സോഷ്യലിസ്റ്റായിരുന്നു കേളപ്പജി എന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ അഭിപ്രായപ്പെട്ടു.
കേളപ്പജി ദിനാചരണത്തിന്റെ ഭാഗമായി ആര്‍ജെഡി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളപ്പജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംഘടിപ്പിച്ച അനുസ്മണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകൃതസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും പിന്നീട് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി രൂപീകരിച്ച് അതിന്റെ സ്ഥാനാര്‍ഥിയായി പൊന്നാനിയില്‍ നിന്ന് മത്സരിച്ച് ആദ്യ പാര്‍ലിമെന്റില്‍ അംഗവുമായി. സ്വാതന്ത്ര്യാനന്തരം പിഎസ്പിയില്‍ പ്രവര്‍ത്തിച്ച കേളപ്പജിയെന്ന സോഷ്യലിസ്റ്റിനെ സൗകര്യപൂര്‍വം വിസ്മരിക്കാനാണ് ശ്രമം നടക്കുന്നതെന്നു ലോഹ്യ പറഞ്ഞു. രാഷ്ട്രീയ ജനതാദള്‍ കൊയിലാണ്ടി മുനിസിപ്പല്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ടി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗങ്ങളായ സുരേഷ് മേലേപ്പുറത്ത്, പി.കെ.കബീര്‍ സലാല, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.കെ.ജയദേവന്‍, ടി.കെ.ശശിധരന്‍, കോരങ്കണ്ടി ഗിരീഷ്, വി.പി.മുകുന്ദന്‍, കെ..ബാലന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.















