ആയഞ്ചേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ/ക്ലീനിങ് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന
അനിശ്ചിതകാല സത്യാഗ്രഹസമരം മൂന്നു ദിവസം പിന്നിട്ടു. മൂന്നാം ദിവസത്തെ സമരം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കിളിയമ്മല്‍ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് അബ്ദുല്‍ ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. പി.കെ.അഷറഫ്, വിജീഷ് വട്ടക്കുന്നി, മുത്തു തങ്ങള്‍, കരീം പിലാക്കി, മുനീര്‍ രാമത്ത്, മൂസ, കെ.കെ.ചോയി, റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന് തയ്യില്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതം പറഞ്ഞു. പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയ സമയം സ്ഥാപനം പ്രവര്‍ത്തിക്കാതിരിക്കുകയും തൊഴിലാളികളും കമ്പനി അധികൃതരും സ്ഥലത്ത് നിന്ന് മാറിനില്‍ക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സമരത്തെ അഭിസംബോധന ചെയ്ത നേതാക്കള്‍ പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. കൃത്യമായ പരിശോധനയും നടപടികളും ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നു നേതാക്കള്‍ മുന്നറിയിപ്പ് നല്കി.















