ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെയുണ്ടായ പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വ്യാഴാഴ്ച കരിദിനം ആചരിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ
ണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് കോൺഗ്രസ് നേതാക്കൾക്കുനേരെ അതിക്രമമുണ്ടായത്.
ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിൽ കരിദിനാചരണം നടത്താനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ജന്തർ മന്തറിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലിസുകാർക്ക് നേരെ ആക്രമണമുണ്ടായതായി ഡൽഹി പൊലിസ് ആരോപിച്ചു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചെന്നാണ് പൊലിസ് പറയുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലിസ് ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യതലസ്ഥാനം സ്തംഭിച്ചു.
















