
കക്കട്ടില്‍: സര്‍ക്കാറിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കുന്നുമ്മല്‍ 15-ാം വാര്‍ഡില്‍ ലഹരിക്കെതിരെ ജാഗ്രത
സമിതിക്ക് രൂപം നല്‍കി.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി. ശ്രീജേഷ് യോഗം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് എലിയാറ, കെ ബാബു,
കെ.കെ. അസീസ്, വി.പി.സമീറ, എം.സജിത, വി.എന്‍.ശോഭ, പി.പി.സ്‌നിത, ടി.വി.പ്രിയേഷ്, എം. അബ്ദുള്ള, ജിജിന, സഹീറ, വി.എന്‍.ശ്രീജ, രജനി മുതലായവര്‍
പ്രസംഗിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, അയല്‍സഭ കണ്‍വീനര്‍മാര്‍, കുടുംബശ്രീ എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. മയക്കുമരുന്നിനെതിരെ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു.
















