
കക്കട്ടില്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം, തുടര്‍ന്ന് നാമനിര്‍ദേശ പത്രിക നല്കല്, സുക്ഷ്മ പരിശോധന, സ്ഥാനാര്‍ഥികളുടെ വോട്ട് പിടിത്തം, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം,
ബാലറ്റ്
ബോക്സ് ഒരുക്കല്‍, വോട്ട് ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിരലില്‍ മഷി പുരട്ടല്‍, തുടര്‍ന്ന് എജന്റിന്റെ
സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍, തീര്‍ന്നില്ല. കുട്ടീസ് മീഡിയയുടെ തല്‍സമയ
വാര്‍ത്ത സംപ്രേക്ഷേപണവും.
പൊതുതെരഞ്ഞെടുപ്പിന്റെ രീതികളെല്ലാം മാതൃകയാക്കിയാണ് വട്ടോളി ഗവ. യുപി സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ കാര്യങ്ങളും ചെയ്തതാവട്ടെ വിദ്യാര്‍ഥികളും. മേല്‍നോട്ടത്തിന് അധ്യാപകരുമുണ്ട്. അടുക്കുംചിട്ടയും നിറഞ്ഞ പോളിംഗിന്റെ അവസാനം
നടന്ന വോട്ടെണ്ണലിനു ശേഷം ഫലപ്രഖ്യാപനവും വന്നു.
സ്കൂള്‍ ലീഡറായി വസുദേവ്, ഡപ്യൂട്ടി ലീഡറായി എസ്. ഇതള്‍ എന്നിവര്‍ തെരഞ്ഞെടുക്കപെട്ടതായി
ഹെഡ്മാസ്റ്റര് കെ. പ്രകാശന് പ്രഖ്യാപനം നടത്തി. സ്കൂള്‍ സാമൂഹിക-ശാസത്ര ക്ലബ്ബാണ് തെരഞ്ഞെടുപ്പ് പ്രക്രിയയക്ക് ചുക്കാന്‍ പിടിച്ചത്. പി.ടി.എ പ്രസിഡന്റ് പ്രതീഷ് കുമാര്‍,
സ്കൂള്‍ സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു. ജനാധിപത്യ
ത്തിന്റെ നേര്‍ക്കാഴ്ച കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയ
എറെ ശ്രദ്ധിക്കപ്പെട്ടു.
-ഇ.ആനന്ദന്
















