
വടകര: വനിതാ പോലീസുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് വൈകീട്ട് നാദാപുരത്ത് നടക്കുന്ന പൊതുപരിപാടിയില്‍
പങ്കെടുക്കാനായാണ് അദ്ദേഹം വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. യാത്രാമധ്യേ വനിതാ പോലീസുകാരുമായി സംസാരിച്ച ആഭ്യന്തര മന്ത്രി അവരുടെ ജോലിഭാരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, കെപിസിസി സെക്രട്ടറിമാരായ അഡ്വ. ഐ മൂസ, സുനില്‍ മടപ്പള്ളി, ഡിസിസി ജനറല്‍ സെക്രട്ടറി കെ പി കരുണന്‍ എന്നിവര്‍ ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
















