
വടകര: അന്തരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 11 മണിക്ക്
നാദാപുരം റോഡിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു പകല്‍ മൂന്നിന് കോഴിക്കോട് ടൗണ്‍ ഹാളിലും വൈകിട്ട് 6.30ന് വടകര ടൗണ്‍ ഹാളിലും രാത്രി 8.30ന് നാദാപുരം റോഡിലെ യുഎല്‍സിസിഎസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിനു വയ്ക്കും.
കുറച്ചുനാളായി രോഗബാധിതനായിരുന്നു രമേശന്‍ പാലേരി. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നു രാവിലെയായിരുന്നു അന്ത്യം.
















