
വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം.
ഊരാളുങ്കലിനെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ തൊഴിലാളി സൊസൈറ്റിയായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രമേശന്‍ പാലേരി. സഹകരണ രംഗത്തെ വികസനത്തിന് പുതിയ തുടക്കമിട്ട് മൂന്നു പതിറ്റാണ്ടിലേറെ ഊരാളുങ്കൽ സൊസൈറ്റിയെ നയിച്ചു. ഒരു സഹകരണ പ്രസ്ഥാനത്തെ അന്തർദേശീയ തലത്തിലേക്കുയർത്തി അംഗീകാരങ്ങൾ നേടിക്കൊടുത്ത വ്യക്തിയാണ് രമേശൻ പാലേരി. റോബർട്ട് ഓവർ പുരസ്കാരം, എം ഭാസ്കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.















