
നാദാപുരം: പത്ത് വര്‍ഷം മിണ്ടാതിരുന്നവര്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ സമരവുമായി വരികയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയും
കെടുകാര്യസ്ഥതയുമാണ് കഴിഞ്ഞ 10 വര്‍ഷം കേരളം കണ്ടത്. സാമ്പത്തികമായി ഒന്നുമില്ലെങ്കിലും അധികാരത്തിലെത്തി ഉടന്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങി. ക്ഷേമ പെന്ഷന് മുടക്കമില്ലാതെ വിതരണം ചെയ്തെന്ന് മാത്രമല്ല കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം നല്‍കിയതായും ചെന്നിത്തല പറഞ്ഞു. കെ.എം അഭിജിത്ത് എംഎല്‍എയുടെ ക്യാമ്പ് ഹൗസ് ഉദ്ഘാടനം ചെയ്ത്
പ്രസംഗിക്കുമായിരുന്നു ചെന്നിത്തല.
മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ പ്രവീണ്‍ കുമാര്‍, കെ. എം അഭിജിത്ത്, പാറക്കല്‍ അബ്ദുള്ള, വി.ടി സൂരജ്, കെപിസിസി
രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യന്‍, യുഡിഎഫ് നേതാക്കളായ
വി.എം ചന്ദ്രന്, അഹമ്മദ് പുന്നക്കല്‍, ഐ. മൂസ, കെ.ടി ജയിംസ്, സുബൈര്‍,
വി.ടി മുഹമ്മദലി, പ്രമോദ് കക്കട്ടില്‍, ആവോലം രാധാകൃഷ്ണന്, കെ.പി.
രാജന്, കെ. എം രഘുനാഥ്, നാദാപൂരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മുന്നാം
കുനി, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ടിയ കക്ഷി നേതാക്കള്‍
എന്നിവര്‍ പ്രസംഗിച്ചു. പി.കെ ദാമു സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിനെത്തിയ രമേശ് ചെന്നിത്തലയെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വന്‍ജനാവലി സ്വികരിച്ച് വേദിയിലേക്ക്
ആനയിച്ചു. കല്ലാച്ചി-വളയം റോഡില്‍ ഓത്തിയില്‍ മുക്കിലാണ് എംഎല്‍എ ഓഫീസ്.
















