
കൊയിലാണ്ടി: ദേശീയ പാതയില്‍ നന്തി മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ ബാറ്ററി സര്‍ക്യൂട്ടിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്ത്
മണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ഫയര്‍ എക്സ്റ്റിങ്ക്യൂഷര്‍ ഉപയോഗിച്ച് ഉടന്‍ തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി. ബാറ്ററി സര്‍ക്യൂട്ട് ഷോട്ടായതാണ് തീപ്പിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.















