
പുറമേരി: പുറമേരി പഞ്ചായത്തിന്റെ ‘ചില്‍ഡ്രന്‍സ് കെയര്‍’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്യുന്ന
പദ്ധതിക്ക് തുടക്കമായി. മദര്‍ ഹെല്‍ത്ത് കെയര്‍ കക്കട്ടില്‍ ആണ് ഈ പദ്ധതിയുടെ സ്‌പോണ്‍സര്‍. സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണവും അടിയന്തര പ്രാഥമിക ചികിത്സയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. നിര്‍വ്വഹിച്ചു. പുറമേരി കടത്തനാട് രാജാസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. സബീദ കേളോത്ത്,മഠത്തില്‍ ഷംസു, എന്‍.കെ.അലിമത്ത്, അജയന്‍ പുതിയോട്ടില്‍, സജീവന്‍ കൂവേരി, പി.എം. നാണു,കെ.അച്ചുതന്‍, കെ.മുഹമ്മദ് സാലി, എന്‍.കെ രാജഗോപാലന്‍, കെ.കെ.രമേശന്‍,അസിസ്റ്റന്റ് സെക്രട്ടറി എന്‍. മനോജന്‍, ഡോ. മുബാറക്കലി, കെ.ടി.സയ്യിദ്, അധ്യാപകരായ ലളിതാംബിക, ഷൈനി എന്നിവര്‍ സംസാരിച്ചു.
















