നാദാപുരം: ചെടിയാലക്കടവ് പാലത്തിന്റെ മൂന്നില്‍ ഒരു ഭാഗം കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. 67 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലത്തിന്റെ 22 മീറ്റര്‍ നീളമുള്ള ഒരു സ്പാനിന്റെ ബീം ആണ് ഇന്ന് കോണ്‍ക്രീറ്റ് ചെയ്തത്. ഉമ്മത്തൂരിലെ കിണറും ഓപ്പന്‍ ഫൗണ്ടേഷനും ഉയര്‍ത്തിയ ശേഷമായിരിക്കും ബാക്കിഭാഗം ചെയ്യുക. മാഹി പുഴക്കു കുറുകെ തൂണേരി പഞ്ചായത്തിലെ മുടവന്തേരിയെയും ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തുരിനെയും ബന്ധിപ്പിക്കുന്നതാണ് ചെടിയാലക്കടവ് പാലം.
കാലാവര്ഷത്തിന് മുമ്പ് പുഴയിലെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. പഴയ കരാറുകാരനെ ഒഴിവാക്കിയ ശേഷമാണ് കോടതിയുടെ ഉത്തരവും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശവും പ്രകാരം പുതിയ കോണ്‍ട്രാക്റ്ററെ പിഡബ്ല്യുഡി തെരഞ്ഞെടുത്തത്. ഇ.കെ.വിജയന് നിയമസഭയില്‍ സബ്മിഷന് അവതരിപ്പിക്കുകയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശക്തമായി ഇടപെടുകയും ചെയ്തതോടെ പ്രവൃത്തി പുനഃരാരംഭിക്കുകയായിരുന്നു. ഇന്ന് പ്രവൃത്തി നടക്കുന്ന അവസരത്തില്‍ പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അജിത്, എ.എക്സി ഷിനി, എഇ. റബീഷ്, തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യന്‍, വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മത്, ജനകീയ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞബ്ദുളള പി, പുരുഷോത്തമന്.സി, ഇസ്മായില്‍ കെ.വി, സിറാജ് എ.വി എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.