വടകര: ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സിപിഎം വടകര ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എം.നാരായണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം
സംഘടിപ്പിച്ചു. സിപിഎം നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പണിക്കോട്ടി ഹാശ്മി നഗറില്‍ അനുസ്മര യോഗവും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കേളുഏട്ടന്‍ പി.പി.ശങ്കരന്‍ സ്മാരകത്തില്‍ നടന്ന അനുസ്മരണ പരിപാടി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ദീപ.ഡി ഓള്‍ഗ ഉദ്ഘാടനം ചെയ്തു. എ.പി.പ്രജിത അധ്യക്ഷയായി. കെ.കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി. പി.കെ.ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പുഷ്പജ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം.ലീന, എം.എം.സജിന എന്നിവര്‍ സംസാരിച്ചു. എ.സി.അനീഷ് സ്വാഗതം പറഞ്ഞു. വിജയലക്ഷ്മി വടക്കന്‍പാട്ട് അവതരിപ്പിച്ചു.















