കുട്ടോത്ത്: സോഷ്യലിസ്റ്റും ജനതാദള്‍ നിയോജക മണ്ഡലം കൗണ്‍സില്‍ അംഗവും കുട്ടോത്ത് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ചെറിയത്ത്
ഗോപാലന്‍ അനുസ്മരണം ജൂലായ് 25 ശനിയാഴ്ച നടത്താന്‍ ആര്‍ജെഡി യോഗം തീരുമാനിച്ചു. പണിക്കോട്ടി റോഡ് ടി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 3.30ന് പി.കെ.പ്രവീണ്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ 2026 എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളെ അനുമോദിക്കും. യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഒ.പി.ബാലകൃഷ്ണന്‍, വിനോദ് ചെറിയത്ത്, പി.സുധീര്‍ എന്നിവര്‍ സംസാരിച്ചു.















