അയനിക്കാട്: ഈ വര്‍ഷത്തെ സുഗതകുമാരി പുരസ്‌കാര ജേതാവ് സയ്യിദ നടയേമ്മലിന് സ്വദേശത്തെ വായനശാലയുടെ അനുമോദനം. അയനിക്കാട് റിക്രിയേഷന്‍ സെന്റര്‍
ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച വിജയോത്സവം-2026 പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്‍.സാഹിറ ഉദ്ഘാടനം ചെയ്തു. സുഗതകുമാരി പുരസ്‌കാര ജേതാവിനെ മൊമെന്റോ നല്‍കി അനുമോദിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബയോ ടെക്‌നോളജി ഒന്നാം റാങ്ക് കാരി ഫാത്തിമ സഹിന്‍, സിഎടി മാത്തമാറ്റിക്‌സില്‍ ഒന്നാം റാങ്കുകാരിയായ നിദാ ഷെറിന്‍.എന്‍.എന്‍ എന്നിവരെയും അനുമോദിച്ചു. എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരെയും അനുമോദിച്ചു. വായനശാല പ്രസിഡന്റ് റഷീദ് പാലേരി അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ ഷീജ പ്രദീപ്, സാജിറ ലത്തീഫ്, വിനോദന്‍.കെ.കെ എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മനോജ് രാമത്ത് അനുമോദന പ്രഭാഷണം നടത്തി. സെക്രട്ടറി എം.പ്രഭാകരന്‍ സ്വാഗതവും ലൈബ്രേറിയന്‍ ജസ്‌ന.പി നന്ദിയും പറഞ്ഞു.















