
വടകര: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മേപ്പയില്‍ യൂനിറ്റ് കണ്‍വെന്‍ഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ റീജ പി.കെ.ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് ലൈബ്രറിയില്‍ നടന്ന
കണ്‍വന്‍ഷനില്‍ 75 വയസ്പൂര്‍ത്തിയായവരെ ആദരിക്കുകയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു.
ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.രമണി സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. കെ. ബാലന്‍, കെ.വി. ശശിധരന്‍, തങ്കമണി, കെ. കെ. നാരായണന്‍, വി.പി. സുരജ എന്നിവര്‍ സംസാരിച്ചു. പുതിയ അംഗങ്ങളെ സ്വീകരിച്ചു.
















