
കക്കട്ടില്‍: അര്‍ജന്റീനയുടെ വല കുലുങ്ങി സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ കളി കാണാന്‍ ഒത്തുകൂടിയവരില്‍ നിന്ന് ഒരാള്‍ പറയുന്നത് കേട്ടു. ‘ചന്തുവിനെ
തോല്‍പ്പിക്കാനാവില്ല മക്കളെ.. ഞങ്ങള്‍ വരുന്നത് കാളപ്പോരിന്റെ നാട്ടില്‍ നിന്നാ, അത് കൊണ്ട് ഞങ്ങളെ പിടിച്ചുകെട്ടാന്‍ നിങ്ങള്‍ വേറെ അടവ് മായിട്ട് വാ’.
നേരത്തെ ഭൂരിഭാഗം ആളുകളും തങ്ങളുടെ ഇഷ്ടടീമയായ അര്‍ജന്റീന ഗോള്‍ അടിക്കുന്നത് കാണാനും അമിട്ടുകള്‍ പൊട്ടിക്കാനും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ കളിയുടെ പകുതി പിന്നിട്ടപ്പോഴേയ്ക്കും പരാജയം മണത്തു. സ്‌പെയിനിന്റ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു. തങ്ങളുടെ ആരാധ്യപുരുഷന്‍ മെസ്സിയുടെ കാലിലേക്ക്
പന്ത് വന്നതേയില്ല. സ്‌പെയിനിന്റ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിനു മുമ്പില്‍ അര്‍ജന്റീന പതറിയപ്പോള്‍ ആരാധകര്‍ വല്ലാതെയായി.
കട്ടന്‍ ചായ കുടിക്കുമ്പോള്‍ എക്‌സ്ട്രാ ടൈമില്‍ തങ്ങള്‍ ശക്തമായി തിരിച്ചുവരും നോക്കിക്കോ എന്ന് പറയുന്നവരുണ്ടായിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ വല
കുലുങ്ങിയപ്പോള്‍ ആരാധകരും കുലുങ്ങി.
എല്ലാ കളിയിലും നടന്നത് പോലെ മെസ്സി ദൈവദൂതനെ ഉയര്‍ത്തെഴുന്നേറ്റ് സ്‌പെയിനിന്റ വല കുലുക്കും എന്ന് പലരുംവിശ്വസിച്ചു. ഇടയക്ക് കൂറുമാറി സ്‌പെയിനിന്റെ പക്ഷത്ത് ചേരുന്നതും കാണാമായിരുന്നു. എന്നാല്‍ ആരുടെ പക്ഷത്തും ചേരാതെ കളിയെ മാത്രം സ്‌നേഹിച്ചവര്‍ കളി നന്നായി ആസ്വദിച്ചു. അര്‍ജന്റീനയുടെ വിജയത്തിനായി പ്രാര്‍ഥിച്ചവരും പടക്കം പൊട്ടിച്ചും വര്‍ണ പൂത്തിരി കത്തിച്ചും വിജയം ആഘോഷിക്കാന്‍ ഒരുങ്ങിയവരും നിരാശരായെങ്കിലും സ്പെയിനിന്റ പ്രതിരോധത്തെ പ്രശംസിക്കുന്നുണ്ടായിരുന്നു. തന്റെ ടീമിനെ
രക്ഷിക്കാന്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പറുടെ മാന്ത്രികത ഇല്ലായിരുന്നെങ്കില്‍
അര്‍ജന്റീനയുടെ വല അഞ്ചു തവണയെങ്കിലും കുലുങ്ങുമായിരുന്നു… ഒരാള്‍ പറയുന്നത് കേട്ടു.
-ഇ.ആനന്ദന്‍
















