കാര്‍ത്തികപ്പള്ളി: ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം കുറിഞ്ഞാലിയോട് ക്ഷീരോല്പ്പാദക സഹകരണ സംഘം സെക്രട്ടറി പദവിയില്‍ നിന്നു വിരമിച്ച വി.വി.ബീനക്ക്
ജീവനക്കാരുടെയും ക്ഷീരകര്‍ഷകരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ടി.പി.മൂസ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് രാജ്യസഭാഗം പി.പി.സുനീര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.പി.റഷീദ് അധ്യക്ഷത വഹിച്ചു. മില്‍മ, മലബാര്‍ മേഖല യൂണിയന് ഡയറക്ടര്‍ പി.ശ്രീനിവാസന് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഒ.എം.വിജിന പൊന്നാട അണിയിച്ചു. വി.വി.ബീനയ്ക്ക് പി.പി.സുനീര്‍ എംപി ഉപഹാര സമര്‍പ്പണം നടത്തി. വിബിന്‍രാജ്.ബി.ആര്, പാര്‍വതി.ജി.ജി, ഒ.എം.കുമാരന്, സി.ബാബു, ഒ.എം.അശോകന്, ടി.പി.മജീദ് എന്നിവര്‍ സംസാരിച്ചു. വി.വി.ബീന മറുമൊഴി നല്കി. സ്വാഗത സംഘം കണ്‍വീനര്‍ എം.സുനില്‍ കുമാര്‍ സ്വാഗതവും സംഘം സെക്രട്ടറി എം.സി.ആഷ്ന നന്ദിയും പറഞ്ഞു.















