
നാദാപുരം: മലമ്പനിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ചെക്യാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ അരീക്കരകുന്നിലെ ബിഎസ്എഫ്
ക്യാമ്പില്‍ സ്ക്രീനിങ്ങും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ. ദ്വര അധ്യക്ഷയായി. ബിഎസ്എഫ് ക്യാമ്പ് ഫാര്‍മസിസ്റ്റ് അഭയ് വര്‍മ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് സുരേന്ദ്രന്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ.പി. റിയാസ് എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ബിഎസ്എഫ് ക്യാമ്പിലെ 153
പേരുടെ രക്തസാമ്പിള്‍ മലമ്പനി പരിശോധക്കായി ശേഖരിച്ചു.
വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ടി കെ ഷീബ, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരി, ചെക്യാട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി വി പ്രസാദ്, എപ്പിഡെമോളജിസ്റ്റ് ലാവണ്യ, ജെഎച്ച്ഐമാരായ പി ശൈനേഷ്, കെ എം ജൂന, അഞ്ജന ദാസ്, എ ജി ചിജിയ തുടങ്ങിയവര്‍ പങ്കെടുത്തു
















