
നാദാപുരം: വിലങ്ങാട് മലയില്‍ മൂന്നു പേര് കുടുങ്ങിയതായി സംശയം. ഇവര്‍ക്കായി
തെരച്ചല്‍ തുടങ്ങി.
ഇന്ന് സന്ധ്യക്ക് ശേഷമാണ് നരിപ്പറ്റ പഞ്ചായത്തിലെ വാളുക്കില് വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മലമുകളില്‍ നിന്ന് ഫ്ലാഷ് ലൈറ്റ് നാട്ടുകാര്‍ കണ്ടത്. അലര്‍ച്ചയും കേട്ടതായി
പറയുന്നു. ഉടനെ ഫയര്‍ഫോഴ്സിനേയും വനം വകുപ്പിനേയും അറിയിക്കുകയായിരുന്നു. ഇവരും നാട്ടുകാരും അടങ്ങുന്ന 12 അംഗ സംഘം മലമുകളില്‍ തെരച്ചില്‍
ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ താഴെ മൂന്നുപേര്‍ എത്തിയതെന്ന് കരുതുന്ന രണ്ട് വടകര രജിസ്ട്രേഷന് ബൈക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അടിയന്തര ഇടപെടല്‍ വേണമെന്ന് എംഎല്‍എ
വിലങ്ങാട് വനത്തില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ കെ.എം.അഭിജിത്ത് എംഎല്‍എ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
കനത്ത കോടയും ഇരുട്ടുമാണ് പ്രതിസന്ധിയെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ എംഎല്‍എയെ
അറിയിച്ചു. കൂടുതല്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിനെ സംഭവ സ്ഥലത്തേക്ക് അയക്കാന്‍
ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട
എംഎല്‍എ കോഴിക്കോട് നിന്നു വിലങ്ങാട്ടേക്ക് തിരിച്ചു
















