വടകര: ശ്രീനാരായണ കോളജില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ലഹരിക്കെതിരെ
കോളജിലെ എല്ലാ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് മനുഷ്യച്ചങ്ങല, കൂട്ടപ്രതിജ്ഞ, കൈമുദ്ര പതിപ്പിക്കല്‍ എന്നിവ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എം.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അരവിന്ദന്‍ തറേമ്മല്‍, ഡോ. കെ.പ്രദീപ് കുമാര്‍, പ്രൊഫ. നാരായണന്‍.എം.പി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അഞ്ജന.ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ലഹരിവിരുദ്ധ സന്ദേശം നല്‍കി.















