
നാദാപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ഈ മാസം 28 ന് നാദാപുരത്ത് നടക്കും. ഇതുമായി ബന്ധപ്പെട്ട് കല്ലാച്ചി എംഎല്‍പി സ്‌കൂളില്‍ സംഘാടക
സമിതി രൂപീകരിച്ചു. 28ന് നടക്കുന്ന പരിപാടി കെ.എം. അഭിജിത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗം സി.കെ നാസര്‍, ഗവ.ആശുപതി സൂപ്രണ്ട് ഡോ.കെ രഞ്ജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊയ്തു, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
















