മുയിപ്പോത്ത്: സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗവും ചെറുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന സി.ഗംഗാധരന്റെ ചരമവാര്‍ഷിക ദിനം ജൂലായ് ഒന്നിന് ആചരിക്കും. ചെറുവണ്ണൂരില്‍ നടക്കുന്ന അനുസ്മരണ പരിപാടി വിജയിപ്പിക്കാന്‍ സിപിഎം മുയിപ്പോത്ത്
കുറ്റിയില്‍ പീടിക ബ്രാഞ്ച് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ലോക്കല്‍ സെക്രട്ടറി ടി.മനോജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ. സെക്രട്ടറി അതുല്‍ദാസ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എന്‍.ആര്‍.രാഘവന്‍, എന്‍.ഷാജു, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മനു ശ്രീപുരം, പ്രണോയ് രാജ്, ബ്ലോക്ക് കമ്മിറ്റിയ അംഗം ആശിഷ് എന്നിവര്‍ സംസാരിച്ചു. ബവിത.എ.കെ.എം സ്വാഗതം പറഞ്ഞു.















